സംസ്ഥാനത്തെ 2024 – 25 ബജറ്റ് ഒറ്റനോട്ടത്തിൽ ; റബ്ബർ താങ്ങ വില ഉയർത്തി

തിരുവനന്തപുരം : കേരളത്തെ ലോകത്തിലെ ടൂറിസം ഹബ്ബായി മാറ്റുമെന്ന് ധനമന്ത്രിക്ക് കെ എൻ ബാലഗോപാൽ. ഇതിനുവേണ്ട പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിന് ഫണ്ട് വകയിരുത്തി.

ബജറ്റ് ഒറ്റനോട്ടത്തിൽ

റബ്ബറിന്റെ താങ്ങ് വില 180 രൂപയായി വർധിപ്പിച്ചു. 5 പുതിയ നഴ്സിംഗ് കോളജുകൾ ആരംഭിക്കും. മുതിർന്ന പൗരന്മാർക്കായി കെയർ സെന്ററുകൾ തുടങ്ങും. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമഗ്ര മാറ്റങ്ങൾ കൊണ്ടുവരും. നാളികേര വികസനത്തിന് 65 കോടി രൂപ അനുവദിച്ചു. ഗ്രാമീണ റോഡുകൾക്ക് ആയിരം കോടി രൂപ വകയിരുത്തി.
കെഎസ്ആർടിസിക്ക് പുതിയ ഡീസൽ ബസുകൾ വാങ്ങുന്നതിന് 92 കോടി രൂപ മാറ്റി വച്ചു
സ്പെഷ്യല്‍ സ്കോളർഷിപ് ഫണ്ട് 10 കോടിയും ബജറ്റില്‍ മാറ്റിവച്ചു. എപിജെ അബ്ദുള്‍ കലാം സർവകലാശാലക്ക് 10 കോടി, സർവകലാശാലകള്‍ക്ക് ആസ്ഥാന മന്ദിരം നിർമ്മിക്കാൻ 71 കോടി എന്നിവയും വകയിരുത്തി. ഓക്സ്ഫോഡ് സർവകലാശാലയില്‍ പി.എച്ച്‌.ഡിക്ക് ധനസഹായവും ബജറ്റില്‍ പ്രഖ്യാപിച്ചു. ഇവർ 3 വർഷം കേരളത്തില്‍ നിർബന്ധിത സേവനം ചെയ്യണം. സ്വകാര്യ വ്യവസായ പാർക്ക് 25 എണ്ണം കൂടി അനുവദിക്കുമെന്നും ധനമന്ത്രി പറഞ്ഞു. കായിക ക്ഷേമത്തിന് 127 കോടി രൂപയും, മലബാർ കാൻസർ സെന്ററിന് 28 കോടി, കൊച്ചി ക്യാൻസർ സെന്ററിന് 14. 5 കോടിരൂപയും അനുവദിച്ചു.
അധി ദാരിദ്ര്യ നിർമ്മാർജനത്തിന് 50 കോടി രൂപയും മാറ്റിവച്ചു. ശബരിമല മാസ്റ്റർ പ്ലാനിനായി 27 കോടി 60 ലക്ഷം രൂപയും ചലച്ചിത്ര അക്കാദമിയ്ക്കായി 14 കോടി രൂപയും, ലഹരി വിമുക്തിയുടെ പരിപാടിയിലേക്ക് 9.5 കോടി രൂപയും മാറ്റിവച്ചു.