ശരത് പവാറിന് തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് തിരിച്ചടി ; കേരളത്തിലും അനിശ്ചിതാവസ്ഥ

ദില്ലി : ശരത് പവാറിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് തിരിച്ചടി. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ സി പി ) സ്ഥാപക നേതാവായ ശരത് പവാർ വിഭാഗത്തിന് പാർട്ടി ചിഹ്നവും പാർട്ടി പേരും ഉപയോഗിക്കാൻ കഴിയില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. മറ്റൊരു പേരും ചിഹ്നവും സമർപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട് .
അതേസമയം ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണയുള്ള എൻസിപി അജിത് പവാർ വിഭാഗത്തിന് പാർട്ടി ചിഹ്നവും പേരും ഉപയോഗിക്കാൻ അനുമതി നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ

കഴിഞ്ഞ ജൂലൈയിലാണ് എൻസിപി അജിത് പവാർ വിഭാഗം ബിജെപി ക്യാമ്പിലെത്തിയത്.

സംസ്ഥാനത്തെ എൽഡിഎഫ് മന്ത്രിസഭയിൽ പ്രാതിനിധ്യമുള്ള ശരത് പവാർ വിഭാഗത്തിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി തിരിച്ചടിയായിട്ടുണ്ട്. ഔദ്യോഗിക പേരും ചിഹ്നവും നഷ്ടമായതോടെ സംസ്ഥാന രാഷ്ട്രീയത്തിലും അനിശ്ചിതാവസ്ഥ ഉണ്ടായിരിക്കുകയാണ്.