ദില്ലി : കേന്ദ്ര നയങ്ങൾക്കെതിരെ സിപിഎമ്മിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ പ്രതിഷേധം.
ഭരണഘടന മുന്നോട്ടുവെക്കുന്ന ഫെഡറൽ മൂല്യങ്ങൾ ഇല്ലായ്മ ചെയ്യാനും സാമ്പത്തിക ഉപരോധത്തിലൂടെ കേരളത്തിൻ്റെ വികസനത്തിനു തടയിടാനും ശ്രമിക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ ആണ് ഡൽഹിയിൽ പ്രതിഷേധിക്കുന്നത്.
കേരളത്തിന്റെ മന്ത്രിമാരും എംഎൽഎമാരും എംപിമാരും അണിനിരക്കുന്ന പ്രതിഷേധ വേദിയിൽ സമാന വെല്ലുവിളികൾ നേരിടുന്ന മറ്റ് സംസ്ഥാനങ്ങളിലെ നേതാക്കളും പങ്കുചേരുകയാണ്.
കേന്ദ്ര നയങ്ങൾക്കെതിരെയുള്ള പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ മുന്നോട്ടു വന്നിട്ടുണ്ട്.
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അതോടൊപ്പം വിവിധ രാഷ്ട്രീയ കക്ഷികളിലെ ദേശീയ നേതാക്കൾ പങ്കെടുക്കുമെന്നും സിപിഎം പ്രതിനിധികൾ അറിയിച്ചു.