പിഎസ്‌സി പരീക്ഷ ഹാളിൽ തിരിമറി : പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ്

തിരുവനന്തപുരം : പി എസ് സി നടത്തിയ പരീക്ഷയിൽ തിരുമറി നടത്താൻ ശ്രമിച്ച കേസിലെ പ്രതികളെ തിരിച്ചറിഞ്ഞു.
തിരുവനന്തപുരം നേമം സ്വദേശിയായ അമൽജിത്തിന് പകരമായാണ് കഴിഞ്ഞദിവസം മറ്റൊരാൾ പരീക്ഷ എഴുതാൻ എത്തിയതെന്ന് പോലീസ്‌ ഉദ്യോഗസ്ഥർ അറിയിച്ചു .
അമൽ ജിത്തും പരീക്ഷ എഴുതാൻ എത്തിയ യുവാവും ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി പൂജപ്പുര പോലീസ് അറിയിച്ചു.

കഴിഞ്ഞദിവസം പൂജപ്പുര ചിന്നമ്മ മെമ്മോറിയൽ ഗേൾസ് ഹൈസ്‌കൂളിലായിരുന്നു സംഭവം. ഹാൾടിക്കറ്റ് പരിശോധനയ്ക്കിടെ പരീക്ഷ ഹാളിൽ നിന്ന് യുവാവ് പുറത്തേക്ക് ചാടി രക്ഷപ്പെട്ടിരുന്നു
ഇറങ്ങിയോടിയ യുവാവിൻ്റെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ അടിസ്ഥാനമാക്കി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പ്രതികൾ സമാന രീതിയിൽ കുറ്റകൃത്യം നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.