വീണ വിജയൻ അന്വേഷണവുമായി സഹകരിക്കണം : കർണാടക ഹൈക്കോടതി

ബാംഗ്ലൂർ : മാസപ്പടി കേസിൽ വീണ വിജയന് താൽക്കാലിക ആശ്വാസം.കേസന്വേഷണം തീരുന്നതുവരെ വീണാ വിജയനെ അറസ്റ്റ് ചെയ്യരുതെന്ന് കർണാടക ഹൈക്കോടതി.
മാസപ്പടി കേസില്‍ എസ് എഫ് ഐ ഒ അന്വേഷണ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വീണാ വിജയന്‍ നല്‍കിയ ഹർജി ഹൈക്കോടതി പരിഗണിക്കവേ ആണ് എസ് എഫ് ഐ ഒ യ്ക്ക് കോടതി നിർദ്ദേശം നൽകിയത്.
കേസന്വേഷണത്തിൽ വീണ വിജയൻ സഹകരിക്കണമെന്നും കമ്പനിയുമായി ബന്ധപ്പെട്ട രേഖകൾ എസ് എഫ് ഐ ഒ യ്ക്ക് നൽകണമെന്നും കോടതി നിർദ്ദേശിച്ചു
അന്വേഷണ ഉത്തരവ് നിയമവിരുദ്ധമാണെന്ന് കര്‍ണാടക ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ പറയുന്നു. ഇടക്കാല സറ്റേ അനുവദിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു .