വെടിക്കെട്ട് അപകടം; കരാറുകാരന്റെ ഗോഡൗണിൽ പരിശോധന : കഞ്ചാവും ഉഗ്രശേഷിയുള്ള ഗുണ്ടുകളും കണ്ടെത്തി

തിരുവനന്തപുരം: തൃപ്പൂണിത്തുറയിൽ ഉണ്ടായ വെടിക്കെട്ട് അപകടത്തിന് കാരണമായ വെടിമരുന്ന് എത്തിച്ച കരാറുകാരന്റെ തിരുവനന്തപുരത്തെ ഗോഡൗണിൽ പോലീസ് പരിശോധന നടത്തി. പരിശോധനയിൽ ഉഗ്രശേഷിയുള്ള പടക്കങ്ങളും കഞ്ചാവും കണ്ടെത്തി.
പോത്തൻകോട് ആളൊഴിഞ്ഞ പ്രദേശത്ത് രണ്ട് വീടുകൾ വാടകയ്ക്ക് എടുത്താണ് ഗോഡൗണുകൾ സജ്ജീകരിച്ചത്.
ഗോഡൗണിൽ നടത്തിയ പരിശോധനയിൽ ഉഗ്ര സ്ഫോടന ശേഷിയുള്ള പടക്കങ്ങളും കഞ്ചാവും കണ്ടെത്തി.അപകടത്തിനുശേഷം ഉഗ്രഫോടനശക്തിയുള്ള പടക്കങ്ങൾ ഗോഡൗൺ പ്രവർത്തിക്കുന്ന സ്ഥലത്തിന് സമീപത്തുള്ള പാറക്കുളത്തിൽ വലിച്ചെറിഞ്ഞതായി പോലീസ് കണ്ടെത്തി.
മരണപ്പെട്ട അമ്മയുടെ പേരിലുള്ള ലൈസൻസ് ഉപയോഗിച്ചാണ് മക്കൾ അനധികൃത ഗോഡൗൺ പ്രവർത്തിച്ചുവന്നിരുന്നതെന്ന് പ്രവർത്തിച്ചിരുന്ന പോലീസ് പോത്തൻകോട് എസ് എച്ച് ഒ അറിയിച്ചു. ഗോഡൗണിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയതിൽ വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.