കാസർകോട്: ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ച നിലയിൽ കണ്ടെത്തി.
കാഞ്ഞങ്ങാട് വാച്ച് റിപ്പയറിംഗ് കട നടത്തുന്ന ആവിക്കരയിലെ സൂര്യപ്രകാശ് (62), ഭാര്യ ലീന, അമ്മ ഗീത എന്നിവരാണ് മരിച്ചത്.
അമ്മയ്ക്കും ഭാര്യക്കും വിഷം കൊടുത്ത് കൊന്നതിനു ശേഷം സൂര്യപ്രകാശം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്ത് ആയിരുന്നു സംഭവം നടന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും പറഞ്ഞു. ഹോസ്ദുർഗ് പോലീസ് എത്തി അന്വേഷണം ആരംഭിച്ചു.