തിരുവനന്തപുരത്ത് രണ്ടു വയസ്സുകാരിയെ കാണാതായി

തിരുവനന്തപുരം : നാടോടി ദമ്പതികളുടെ രണ്ടു വയസ്സുകാരിയായ മകളെ കാണാതായി. കഴിഞ്ഞദിവസം രാത്രി 12 മണിയോടെയായിരുന്നു കുട്ടിയെ കാണാതായത്.
പേട്ട ഓൾ സെയ്ന്റ്സ് കോളേജിന്
സമീപം റോഡരികിലെ താൽക്കാലിക ഷെഡ്ഡിൽ കഴിഞ്ഞു വന്നിരുന്ന ബീഹാർ സ്വദേശികളായ അമർദീപ് – റബീന ദമ്പതികളുടെ രണ്ടു വയസ്സുള്ള മേരി എന്ന പെൺകുട്ടിയെ ആണ് കാണാതായത്.

രാത്രി ഒരു മണിയോടെ സ്കൂട്ടറിന്റെ ശബ്ദം കേട്ട് ഉറക്കം എഴുന്നേറ്റ മാതാവ് സമീപത്ത് കിടന്നിരിരുന്ന കുട്ടിയെ കാണാതായതോടെ ബഹളം വയ്ക്കുകയും നാട്ടുകാർ ഓടിക്കൂടി പോലീസിൽ അറിയിക്കുകയുമായിരുന്നു . ശബ്ദം കേട്ട് എണീറ്റപ്പോൾ ഹോണ്ട ആക്ടീവ സ്കൂട്ടറിൽ രണ്ടുപേർ ഇവർ കിടന്ന ഷെഡിന് സമീപത്തുനിന്ന് അമിത വേഗതയിൽ പോകുന്നത് കണ്ടതായി മാതാവ് പോലീസിനോട് പറഞ്ഞു.
ഉടൻതന്നെ പോലീസിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെ കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
പോലീസുകാരും പ്രദേശവാസികളും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും സമീപ ജില്ലകളിലും പരിശോധന നടത്തിവരികയാണ്.
കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക 04712501801, 9497990008