തിരുവനന്തപുരം: കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാംപസിലെ വാട്ടർ ടാങ്കിൽ നിന്ന് കണ്ടെത്തിയത് പുരുഷന്റെ അസ്ഥികൂടമെന്ന് സ്ഥിരീകരിച്ചു. ടാങ്കിൽ നിന്ന് തൊപ്പി, കണ്ണട, ടൈ എന്നിവയും കണ്ടെത്തിയിട്ടുണ്ട്.
കാര്യവട്ടം ക്യാമ്പസിലെ ബോട്ടണി ഡിപ്പാർട്ട്മെന്റിനോട് ചേർന്ന് കാടുപിടിച്ച് സ്ഥലത്തെ വാട്ടർ ടാങ്കിലാണ് അസ്ഥികൂടം കണ്ടെത്തിയത്.
20 വർഷമായി ഉപയോഗിക്കാതിരിക്കുന്ന വാട്ടർ അതോറിറ്റിയുടെ വാട്ടർ ടാങ്കിലാണ് മൃതദേഹം കണ്ടെത്തിയത്.
കോളേജ് ക്യാമ്പസിനകത്ത് തെങ്ങുകളിൽ നിന്ന് തേങ്ങ ലേലമെടുത്ത കരാറുകാരൻ ആണ് ആദ്യമായി മൃതദേഹം കണ്ടത്. തുടർന്ന് പോലീസിനെ അറിയിക്കുകയായിരുന്നു.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. തൂങ്ങിമരിച്ചുവെന്നാണ് നിഗമനം. ടാങ്കിനുള്ളിൽ നിന്ന് കയറും കണ്ടെടുത്തിട്ടുണ്ട്. ഫൊറൻസിക് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. അസ്ഥികൂടത്തിന് മൂന്നു വർഷം പഴക്കമുണ്ടെന്നാണ് കരുതുന്നത്.