കാട്ടാനയുടെ ആക്രമത്തിൽ വീട്ടമ്മ കൊല്ലപ്പെട്ടു;  മൃതദേഹവുമായി പ്രതിഷേധം  ; തടഞ്ഞ് പോലീസ്‌

ഇടുക്കി / കോതമംഗലം : കാട്ടാന ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ടു. കാഞ്ഞിരവേലിയിൽ ഇന്ദിരാ രാമകൃഷ്ണൻ (77)ആണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ 9.30ഓടെ ആയിരുന്നു സംഭവം നടന്നത്. കൃഷിയിടത്തിൽ കൂവ വിളവെടുക്കുന്നതിനിടെ ആയിരുന്നു കാട്ടാനയുടെ ആക്രമണം.
വന്യമൃഗങ്ങളുടെ ആക്രമണത്തിൽ പ്രതിഷേധിച്ച്  ഹോസ്പിറ്റലിൽ നിന്ന് ബലമായി പുറത്തിറക്കിയ ഇന്ദിരയുടെ ഭൗതിക ദേഹവുമായി കോതമംഗലം ടൗണിൽ പ്രതിഷേധം നടത്തി നാട്ടുകാരും കുടുംബാംഗങ്ങളും.
കാട്ടാനയുടെ ആക്രമണത്തിൽ പ്രതിഷേധിച്ച്  ഡീൻ കുര്യാക്കോസ്മാ മാത്യു കുഴൽനാടൻ എന്നിവരുടെ നേതൃത്വത്തിൽ യുഡിഎഫ് പ്രതിഷേധവും നടന്നു.
വന്യമൃഗ ശല്യത്തിന് പരിഹാരം ഉണ്ടാക്കിയിട്ട് മതി പോസ്റ്റുമോർട്ടം എന്നാണ് കുടുംബാംഗങ്ങളുടെ തീരുമാനം.
പ്രതിഷേധം തടഞ്ഞ് മൃതദേഹം വീണ്ടെടുക്കാൻ ശ്രമിച്ച പോലീസുകാർക്ക് നേരെ പ്രദേശവാസികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിലുള്ള സംഘത്തിന്റെ ഗോബാക്ക് വിളികൾ ഉയർന്നു.
ഉന്നതാ അധികാരികൾ എത്താതെ മൃതദേഹം വിട്ടുകൊടുക്കില്ലെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.