ദില്ലി : വനിതാ ദിനത്തിൽ ഗാർഹിക പാചകവാതക സിലിണ്ടറിന് 100 രൂപ കുറച്ച് കേന്ദ്രസർക്കാർ.പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് വനിതാ ദിനത്തിൽ ഗ്യാസ് സിലിണ്ടറിന്റെ വിലക്കുറവ് പ്രഖ്യാപിച്ചത്. കുടുംബങ്ങളുടെ അധിക സാമ്പത്തിക ബാധ്യത കുറയ്ക്കുക എന്നുള്ള ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാർ സിലണ്ടറിന് വിലകുറച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു.