ഇടുക്കി : കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി ചർച്ച നടത്തി ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ.
ഡൽഹിയിലെ വസതിയിൽ ആയിരുന്നു കൂടിക്കാഴ്ച. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും ചർച്ചയിൽ പങ്കെടുത്തതായാണ് ലഭ്യമായ വിവരങ്ങൾ.
കുറച്ചുനാളുകളായി സിപിഎം ഇടുക്കി ജില്ല നേതൃത്വവുമായി അകന്നു കഴിയുകയായിരുന്നു എസ് രാജേന്ദ്രൻ.എംഎം മണി രാജേന്ദ്രനെ തള്ളി നേരത്തെ രംഗത്ത് വന്നിരുന്നു.
സിപിഐഎം അംഗത്വം പുതുക്കാനിരിക്കെ ആണ് രാജേന്ദ്രൻ ബിജെപി നേതാവുമായി കൂടിക്കാഴ്ച നടത്തിയത്.അതേസമയം കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയതെന്ന് എസ് രാജേന്ദ്രൻ പറഞ്ഞു.