തിരുവനന്തപുരം : എൽഡിഎഫ് കൺവീനർ ഇ പി ജയരാജന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മാനനഷ്ടത്തിന് വക്കീൽ നോട്ടീസ് അയച്ചു.
ഇ പി ജയരാജൻ വാർത്താസമ്മേളനം വിളിച്ച് പ്രതിപക്ഷ നേതാവിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ ഉന്നയിച്ചതിനെ തുടർന്നാണ് വി ഡി സതീശൻ വക്കീൽ നോട്ടീസ് അയച്ചത്.
പുനർജനി പദ്ധതി പ്രകാരം കോടിക്കണക്കിന് രൂപ വിദേശത്തുനിന്ന് പിരിച്ചെങ്കിലും, പദ്ധതിപ്രകാരം ഒരു വീടു പോലും വച്ച് നൽകിയില്ലെന്നും ഇ പി ജയരാജൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു.
ഇ പി ജയരാജനും ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖരനും തമ്മിൽ ബിസിനസ് ബന്ധം ഉണ്ടെന്ന് വി ഡി സതീശൻ ആരോപിച്ചതിന് പിന്നാലെ ആയിരുന്നു ഇ പി ജയരാജന്റെ വാർത്താസമ്മേളനം.
ഏഴു ദിവസത്തിനകം പ്രസ്താവന പിൻവലിച്ചില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നാണ് നോട്ടീസിൽ പറയുന്നത്