സിപിഎം സ്മൃതികുടിരങ്ങൾക്ക് നേരെ അക്രമം : പ്രതിയെന്ന് സംശയിക്കുന്നയാൾ പോലീസ് പിടിയിൽ

കണ്ണൂർ : പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതികുടീരങ്ങൾക്ക് നേരെ അതിക്രമം നടത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ആൾ പോലീസ് പിടിയിൽ.
പഴയ കുപ്പികൾ ശേഖരിച്ച് വിൽക്കുന്ന കർണാടക സ്വദേശിയായ ആളാണ് പോലീസ് കസ്റ്റഡിയിൽ ഉള്ളത് .
പയ്യാമ്പലത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ സംശയകരമായ സാഹചര്യത്തിൽ കണ്ടതിനെ തുടർന്നാണ് ഇയാളെ പിടികൂടിയത്.
സ്മൃതി കുടീരങ്ങൾ വികൃതമാക്കാൻ ഉപയോഗിച്ചത് പഴയ സോഫ്റ്റ് ആണെന്നാണ് പ്രാഥമിക നിഗമനം. ഫോറൻസ് റിപ്പോർട്ട് ഫലം പുറത്തുവന്നാൽ മാത്രമേ സ്ഥിരീകരിക്കാനാവുമെന്ന് പോലീസ് പറഞ്ഞു.