തീരദേശ മേഖലകളിൽ കടൽക്ഷോഭം : റോഡിലേക്ക് വെള്ളം കയറിയതോടെ വാഹനങ്ങൾ തിരിച്ചുവിട്ടു

തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ കടലോര മേഖലകളിൽ കടൽ കയറ്റം രൂക്ഷം.
തിരുവനന്തപുരം പൊഴിയൂർ അഞ്ചുതെങ്ങ്, വർക്കല, പൂവാർ എന്നീ കടലോര മേഖലകളിൽ കടൽക്ഷോഭം രൂക്ഷം. പെരുമാതുറ അഞ്ചുതെങ്ങ് തീരദേശ റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം സ്തംഭിച്ചു.
മത്സ്യബന്ധന ഉപകരണങ്ങളും നശിച്ചു
പൊഴിയൂരിലെ തീരദേശത്തെ വീടുകളിലും വെള്ളംകയറി. പൂവാർ അടിമലത്തുറ ഭാഗം വരെ ഉച്ചമുതൽ അതിശക്തമായ തിരമാല തീരത്തേക്ക് അടിച്ചു കയറി. തുമ്പയിൽ 100 മീറ്ററോളം കരയിലേയ്ക്ക് തിരമാല അടിച്ചുകയറി യത് ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിച്ചു.

കൊല്ലം കാക്കതോപ്പ് മുതൽ താന്നി വരെയുള്ള തീരദേശ മേഖലയിൽ ഇന്ന് ഉച്ചക്ക് ശേഷം കടൽക്ഷോഭം രൂക്ഷമായി.

ആലപ്പുഴ ആലപ്പുഴയിലെ തെക്കൻതീരമായ ആറാട്ട് പുഴയിലും കടൽ ആക്രമണം. തീരദേശ റോഡിലേക്ക് തിരയടിച്ചു കയറി ഗതാഗതം തടസ്സപ്പെട്ടു. റോഡിൽ വെള്ളം കയറിയതിനാൽ വാഹനങ്ങൾ വഴി തിരിച്ചു വിട്ടു
കടൽ ഉൾവലിഞ്ഞ പുറക്കാട് തീരത്തും കടലാക്രമണം രൂക്ഷ. തീരത്ത് ഉണ്ടായിരുന്ന നാല് ഫൈവർ വള്ളങ്ങൾ കടലാക്രമണത്തിൽ തകർന്നു.
കാലാവസ്ഥ വ്യതിയാനമാണ് കടൽ ക്ഷോഭത്തിന് കാരണം എന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.