പാലക്കാട് ട്രെയിൻ തട്ടി കാട്ടാനയ്ക്ക് ഗുരുതര പരിക്ക്

പാലക്കാട് ട്രെയിൻ തട്ടി കാട്ടാനയ്ക്ക് ഗുരുതരപരിക്ക്.വനത്തിനോട് ചേർന്ന്കിടക്കുന്ന കൊക്കാട്ട് റെയിൽവേ ട്രാക്കിലാണ് സംഭവം നടന്നത്.ഗുരുതര പരിക്കേറ്റ ആന കാട്ടിനുള്ളിലേക്ക് കയറി.
ആനകൾ കൂട്ടത്തോടെ റെയിൽവേ ലൈൻ മറികടക്കുന്നതിനിടയായിരുന്നു അപകടമുണ്ടായത്.ഇടിയുടെ ആഘാതത്തിൽ ആനക്കൂട്ടം റെയിൽവേ ലൈനിന്റെ ഇരുവശത്തേക്കും തെറിച്ചു വീണതായി സമീപവാസികൾ പറഞ്ഞു. പ്രദേശവാസികൾ അറിയിച്ചതിനനുസരിച്ച് സംഭവസ്ഥലത്ത് എത്തിയ വനപാലകരുടെ
നിരീക്ഷണത്തിലാണ് പരിക്കേറ്റ ആന.
വെറ്ററിനറി സർജൻ എത്തി പരിശോധിച്ച ശേഷം മാത്രമേ എത്രത്തോളം പരിക്കേറ്റുവെന്ന് പറയാൻ കഴിയുകയുള്ളുവെന്ന് ഫോറസ്റ്റ് അധികൃതർ അറിയിച്ചു.