അനിൽ ആന്റണി പണം വാങ്ങിയത് ദില്ലിയിലെ ഹോട്ടലിൽ വച്ച് : ടി ജി നന്ദകുമാർ ; അന്വേഷണം വേണമെന്ന് എ കെ ബാലൻ
കൊച്ചി : അനിൽ ആന്റണിക്കെതിരെ വീണ്ടും ഗുരുതര ആരോപണവുമായി ടി ജി നന്ദകുമാർ.
സുഹൃത്തിനെ കേരള ഹൈക്കോടതിയിൽ സിബിഐ സ്റ്റാൻഡിങ് കൗൺസലായി നിയമിക്കാമെന്ന് വാഗ്ദാനം നൽകിയാണ് 2013ൽ അനിൽ പണം വാങ്ങിയതെന്ന് ടിജി നന്ദകുമാർ പറഞ്ഞു.
ദില്ലി സാഗർ രത്ന ഹോട്ടലിൽ വച്ചാണ് അനിൽ ആന്റണിക്ക് പണം നൽകിയത്. ഹോണ്ട സിറ്റി കാറിൽ എത്തിയാണ് പണം വാങ്ങിയത്.
എ കെ ആന്റണി പ്രതിരോധ വകുപ്പ് മന്ത്രിയായിരുന്ന കാലഘട്ടങ്ങളിൽ പ്രതിരോധ രേഖകൾ വിറ്റ് അനില്‍ ആന്റണി പണം സമ്പാദിച്ചിരുന്നതായും അദ്ദേഹം ആരോപിച്ചു.
പണം നൽകിയ കാര്യം എ കെ ആന്റണിയ്ക്കും എലിസബത്ത് ആന്റണിക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു ഉറച്ചുനിൽക്കുന്നതായും അദ്ദേഹം പറഞ്ഞു.
അതേസമയം ടി ജി നന്ദകുമാർ ഉയർത്തിയ ആരോപണം ഗുരുതരാമാണെന്ന് പോളിറ്റ് ബ്യൂറോ അംഗം എ കെ ബാലൻ പറഞ്ഞു. കേന്ദ്ര ഏജൻസികൾ അന്വേഷിച്ച് സത്യാവസ്ഥ