തിരുവനന്തപുരം:ഏഴ് വയസുകാരനെ ക്രൂരമായി മർദ്ദിച്ച കേസിൽ മാതാവും രണ്ടാനച്ഛനും പിടിയിൽ. തിരുവനന്തപുരം ആറ്റുകാൽ സ്വദേശികളായ അനു, അഞ്ജന എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
ഏഴ് വയസ്സുള്ള കുട്ടിയുടെ അടിവയറ്റിൽ ചട്ടുകം വെച്ച് പൊള്ളിക്കുകയും, ബലമായി പച്ചമുളക് കഴിപ്പിക്കുകയും ചെയ്തു. സുഹൃത്തുക്കളോടൊപ്പം കളിച്ച്
ചിരിച്ചതിന്റെ പേരിൽ നായയെ പൂട്ടാൻ ഉപയോഗിക്കുന്ന ചങ്ങല ഉപയോഗിച്ച് ക്രൂരമായ മർദ്ദിക്കുകയും,ഫാനിൽ കെട്ടിത്തൂക്കി മർദ്ദിക്കുകയും ചെയ്തതായി കുട്ടി പോലീസിനോട് പറഞ്ഞു.രണ്ടാനച്ചൻ ക്രൂരമായി മർദിക്കുമ്പോൾ മാതാവ് നോക്കിനിന്നതായും കുട്ടി പറഞ്ഞു.
കുട്ടിയുടെ ശരീരമാസകലം അടികൊണ്ടതിന്റെ പാടുകളാണ്.
സ്കൂൾ അവധിക്കാലത്ത് ബന്ധുവിന്റെ വീട്ടിൽ എത്തിയപ്പോഴാണ് കുട്ടിയുടെ ശരീരത്തിലെ പാടുകൾ ബന്ധുക്കൾ ശ്രദ്ധിക്കാൻ ഇടയായത് തുടർന്നാണ് വാർത്ത പുറംലോകത്ത് എത്തിയത്.
ആദ്യ ഭർത്താവുമായി വിവാഹമോചനം നേടിയ അഞ്ജന കോടതി വഴിയാണ് കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്തത്. കഴിഞ്ഞവർഷമാണ് അടുത്ത ബന്ധുവായ അനുവിനെ പുനർവിവാഹം ചെയ്തത്.മദ്യപിച്ച് എത്തിയാണ് അനു കുട്ടിയെ ക്രൂരമായി മർദ്ദിച്ചിരുന്നത്.
അതേസമയം ഇന്നി കുട്ടിയുടെ സംരക്ഷണം രണ്ടാനച്ഛനും മാതാവിനും വിട്ടു നൽകില്ലെന്നും കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുമെന്നും സി ഡബ്ല്യുസി മെമ്പർ ഷാനിബ അറിയിച്ചു.