മലപ്പുറം : രാഹുൽ ഗാന്ധിക്കെതിരെ വിവാദ പരാമർശങ്ങൾ ഉന്നയിച്ച പി വി അൻവർ എംഎൽഎയ്ക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം.
നാട്ടുകൽ എസ് എച്ച് ഓ യ്ക്ക് മണ്ണാർക്കാട് കോടതി ആണ് നിർദേശം നൽകിയത്.
രാഹുൽ ഗാന്ധിയുടെ പിതൃത്വത്തെ ചോദ്യം ചെയ്തു കൊണ്ട് പി വി അൻവർ നടത്തിയ വിവാദ പരാമർശങ്ങൾക്കെതിരെ ഹൈക്കോടതി അഭിഭാഷകൻ ബൈജു നോയൽ സമർപ്പിച്ച ഹർജിയിലാണ് കേസെടുക്കാൻ കോടതി നിർദേശം നൽകിയത്.