തിരുവനന്തപുരം : മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് വിജിലൻസ് പ്രത്യേക കോടതിയിൽ നിന്ന് തിരിച്ചടി.
മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ
വെള്ളാപ്പള്ളിയെ കുറ്റവിമുക്തനാക്കിക്കൊണ്ട് വിജിലൻസ് സമർപ്പിച്ച റിപ്പോർട്ട് തള്ളിയ കോടതി, വിഎസ് അച്യുതാനന്ദൻ നൽകിയ ആക്ഷേപ ഹർജി അംഗീകരിച്ചു കൊണ്ടാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടത്. മൂന്നുമാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകാനും തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി ജഡ്ജി എംവി രാജാ കുമാരി നിർദേശം നൽകി.
എന്‍ഡിപി യോഗത്തിന് ലഭിച്ച 15 കോടിയുടെ വായ്പ ശാഖകള്‍ വഴി വിതരണം ചെയ്തത് 10 മുതല്‍ 15 ശതമാനം വരെ പലിശക്കായിരുന്നു. 5 ശതമാനത്തില്‍ താഴെ മാത്രമേ പലിശ ഈടാക്കാവൂ എന്ന വ്യവസ്ഥ നിലനില്‍ക്കെയായിരുന്നു ഇത്. പല ശാഖകളും ഇങ്ങനെ ലഭിച്ച പണം ദുര്‍വിനിയോഗം ചെയ്യുകയായിരുന്നു.
എന്നാൽ സാമ്പത്തിക നഷ്ട്ടം സംഭവിച്ചിട്ടില്ല എന്ന് ചൂണ്ടികാട്ടി വിജിലൻസ് കേസ് അന്വേഷണം അവസാനിപ്പിച്ചിരുന്നു. ഇതേ തുടർന്ന് കോടതി കേസിലെ പരാതിക്കാരനായ വിഎസ് അച്ചുതാനന്ദന് നോട്ടീസ് നൽകി. വിഎസ് കോടതിയിൽ ആക്ഷേപ ഹർജി സമർപ്പിക്കുകയും ചെയ്തിരുന്നു.