തിരുവനന്തപുരം : വക്കീൽ നോട്ടീസിന് പിന്നാലെ ഡിജിപിക്ക് പരാതി നൽകി ഇ പി ജയരാജൻ.
തനിക്കെതിരെ രാഷ്ട്രീയ ഗൂഢാലോചന നടക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഡിജിപിക്ക് പരാതി നൽകിയത്. വക്കിൽ നോട്ടീസ് അയച്ചതിന് പിറകെയാണ് ശോഭാ സുരേന്ദ്രൻ, ടി. ജി നന്ദകുമാർ എന്നിവർക്കെതിരെ ഡിജിപിക്ക് രേഖാമൂലം പരാതി നൽകിയിരിക്കുന്നത്.
സിപിഎം സംസ്ഥാന കമ്മിറ്റി യോഗം ഇരുവർക്കും എതിരെ നടപടി സ്വീകരിക്കണമെന്ന് ജയരാജന് നിർദ്ദേശം നൽകിയതിനെ തുടർന്നാണ് ഡിജിപിക്ക് പരാതി നൽകിയതെന്നാണ് ലഭ്യമായ വിവരം