മേയർ – ഡ്രൈവർ തർക്കത്തിൽ ഡ്രൈവറിന്റെ പരാതി അന്വേഷിക്കണം : മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുള്ള തർക്കത്തിൽ ഡ്രൈവർ നൽകിയ പരാതിയിൽ അന്വേഷണം നടത്താൻ ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ.
സിറ്റി പോലീസ് കമ്മീഷണറും കെഎസ്ആർടിസി സിഎംഡിയും പരാതി അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് നിർദേശം.
ആര്യ രാജേന്ദ്രനെതിരെ കെഎസ്ആർടിസി ഡ്രൈവർ നൽകിയ പരാതിയിൽ പോലീസ് നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.