ഹജ്ജ് വാക്‌സിനേഷന്‍ ക്യാമ്പ്

കൊല്ലം : ഹജ്ജ് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിന്ന് രജിസ്റ്റര്‍ ചെയ്ത തീര്‍ത്ഥാടകര്‍ക്ക് മേയ് 7, 13, 14 തീയതികളില്‍ വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിക്കും. രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയാണ് വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്. സ്വകാര്യ ഏജന്‍സികള്‍ വഴി ഹജ്ജ് കര്‍മ്മത്തിന് തിരഞ്ഞെടുക്കപ്പെട്ട എല്ലാ തീര്‍ത്ഥാടകരും മേയ് 7 ന് ജില്ലാ ആശുപത്രിയോട് ചേര്‍ന്നുള്ള സര്‍ക്കാര്‍ നഴ്‌സിംങ് സ്‌കൂളില്‍ നടത്തുന്ന വാക്‌സിനേഷന്‍ ക്യാമ്പില്‍ പങ്കെടുക്കണം. സര്‍ക്കാര്‍ ക്വാട്ട വഴി ഹജ്ജ് കര്‍മ്മത്തിന് തിരഞ്ഞെടുക്കപ്പെട്ട തീര്‍ത്ഥാടകര്‍ മേയ് 13 ന് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി, ജില്ലാ ആശുപത്രിയോട് ചേര്‍ന്നുള്ള സര്‍ക്കാര്‍ നഴ്‌സിംങ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ നടത്തുന്ന വാക്‌സിനേഷന്‍ ക്യാമ്പിലാണ് പങ്കെടുക്കേണ്ടത്. മേയ് 13 വാക്‌സിന്‍ എടുക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ ക്വാട്ട വഴി ഹജ്ജ് കര്‍മ്മത്തിന് തിരഞ്ഞെടുക്കപ്പെട്ട തീര്‍ത്ഥാടകര്‍ മെയ് 14 ന് ജില്ലാ ആശുപത്രിയോട് ചേര്‍ന്നുള്ള സര്‍ക്കാര്‍ നഴ്‌സിംങ് സ്‌കൂളില്‍ നടത്തുന്ന വാക്‌സിനേഷന്‍ ക്യാമ്പില്‍ പങ്കെടുക്കണമെന്ന് ഡി. എം. ഒ അറിയിച്ചു