ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ വിജയം നേടിയ എല്ലാ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ അറിയിച്ചു മുഖ്യമന്ത്രി.
4,27,153 പേർ പരീക്ഷ എഴുതിയതിൽ 99.69 ശതമാനം പേർ ഉപരിപഠനത്തിന് യോഗ്യത നേടിയെന്നത് ഏറെ സന്തോഷകരമായ കാര്യമാണ്. തിളക്കമാർന്ന വിജയം കൈവരിച്ച എല്ലാവർക്കും ആശംസകൾ നേരുന്നു. വിദ്യാർത്ഥികളുടെ വിജയത്തിനായി അഹോരാത്രം പ്രയത്നിച്ച അധ്യാപകരെയും വിദ്യാഭ്യാസ വകുപ്പിനെയും അഭിനന്ദിക്കുന്നു. യോഗ്യത നേടാൻ സാധിക്കാതെ പോയവർ നിരാശരാകാതെ അടുത്തയവസരത്തിൽ വിജയം കൈവരിക്കാൻ കൃത്യമായി തയ്യാറെടുപ്പുകൾ നടത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.