കാസർഗോഡ്:എക്സൈസ് പരിശോധനയിൽ കുഴൽപ്പണം പിടികൂടി.ബംഗളൂരുവിൽ നിന്ന് കാസർഗോഡ് ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിൽ നിന്നും രേഖകൾ ഇല്ലാതെ കൊണ്ടുവന്ന 10 ലക്ഷം രൂപയാണ് പിടികൂടിയത് പണം കൊണ്ടുവന്ന മഞ്ചേശ്വരം കോയിപ്പാടി സ്വദേശി അബ്ദുൾ സമദ് എന്നയാളെ അറസ്റ്റ് ചെയ്തു.
കോമ്പിംഗ് ഓപ്പറേഷൻ്റെ ഭാഗമായി ആദൂർ ചെക്പോസ്റ്റിൽ വച്ച് ബദിയടുക്ക എക്സൈസ് റേഞ്ചും ആദൂർ എക്സൈസ് സംഘവും സംയുക്തമായി നടത്തിയ വാഹനപരിശോധനയിലാണ് കുഴൽപ്പണം പിടികൂടിയത്.
ബദിയടുക്ക എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സുബിൻരാജ് സിവിൽ എക്സൈസ് ഓഫീസർമാരായ പ്രഭാകരൻ, വിനോദ്, സദാനന്ദൻ, വനിത സിവിൽ എക്സൈസ് ഓഫീസർ അശ്വതി എന്നിവർ ഉണ്ടായിരുന്നു