മാഗ്നസ് കാൾസനെ വീഴ്ത്തി പ്രഗ്നാനന്ദ

നോർവെ ചെസ് ടൂർണമെന്റില്‍ ഇന്ത്യയ്ക്ക് അഭിമാന നേട്ടം . ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാള്‍സനെ പ്രഗ്നാനന്ദ വീഴ്ത്തി.
ക്ലാസിക്കല്‍ ചെസ്സില്‍ ഇതാദ്യമായാണ് കാള്‍സൻ പ്രഗ്നാനന്ദക്ക് മുന്നില്‍ വീഴുന്നത്. മൂന്നാം റൗണ്ടിലായിരുന്നു പ്രഗ്നാനന്ദയുടെ വിജയം. ഇതോടെ പോയിന്റ് പട്ടികയില്‍ പ്രഗ്നാന്ദ ഒന്നാം സ്ഥാനത്തേക്ക് കയറി. 9 ല്‍ 5.5 പോയിന്റ് കരസ്ഥമാക്കിയാണ് പ്രഗ്നാനന്ദയുടെ കുതിപ്പ്. തോല്‍വിയോടെ കാള്‍സൻ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു