വൈദികനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം :ഡോ.ഗീവർഗീസ് മാർ കുറിലോസിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി.
സെക്രട്ടേറിയറ്റ് വളപ്പില്‍ നടന്ന സംസ്ഥാന സർക്കാരിന്‍റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിക്കുന്ന ചടങ്ങിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ കുറിലോസിനെതിരെ പ്രതികരിച്ചത്.
പുരോഹിതന്മാരിലും വിവരദോഷികൾ ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രി ചടങ്ങിൽ പറഞ്ഞത്, കിറ്റ് രാഷ്ട്രീയത്തിൽ ജനം വീഴില്ലെന്ന കുറുലോസിന്റെ പ്രസ്താവനക്കെതിരെയായിരുന്നു മുഖ്യമന്ത്രി പ്രതികരണം.

അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയുന്നതിന്റെ പേരില്‍ സഭയ്ക്ക് അകത്തുനിന്നുപോലും വലിയ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്ന പുരോഹിതനായിരുന്നു ഗീവർഗീസ് മാർ കുറിലോസ്. അതേസമയം വിശ്വാസികൾക്കിടയിൽ ജനകീയനുമായിരുന്നു.