ദില്ലി : കേരളത്തിൽനിന്ന് സ്വപ്നതുല്യമായ വിജയം കൈവരിച്ച ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയ്ക്ക് മൂന്നാം എൻഡിഎ സർക്കാരിൽ മന്ത്രിസ്ഥാനം ഇല്ല എന്നുള്ള വാർത്തകളാണ് പുറത്തുവന്നിരിക്കുന്നത്. നിയുക്ത മന്ത്രിമാർക്ക് പ്രധാനമന്ത്രി ഒരുക്കിയ ചായ സൽക്കാരത്തിൽ സുരേഷ് ഗോപിക്ക് ക്ഷണമില്ല എന്നുള്ളതു ഉൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാഷ്ട്രീയ വിദഗ്ധർ ഈ കാര്യം ചൂണ്ടിക്കാട്ടുന്നത്.
അഭ്യൂഗങ്ങൾ ശരിവെക്കുന്ന തരത്തിലാണ് സുരേഷ് ഗോപിയുടെ പ്രവർത്തനവും. തിരുവനന്തപുരത്ത് തന്നെ തുടരുകയാണ് അദ്ദേഹം. സിനിമാ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട തിരക്കുകൾ കൊണ്ടാണ് ഇവിടെ തുടരുന്നതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.
അമിത് ഷാ, രാജ്നാഥ് സിംഗ്, നിതിൻ ഗഡ്ഗരി, അർജുൻ റാം മേഘവാൾ, പ്രഹ്ലാദ് ജോഷി, രാം മോഹൻ ജോഷി എച്ച് ഡി കുമാരസ്വാമി രാം മോഹന്‍ നായിഡു, ചന്ദ്ര ബാബു നായിഡു, ചന്ദ്രശേഖർ പെമ്മസാനി എന്നിവരാണ് ചായ സൽക്കാരത്തിന് ക്ഷണം ലഭിച്ചവർ.