രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ ; ആകാംക്ഷയോടെ വോട്ടർമാർ

ന്യൂഡൽഹി : രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിലെത്തും.ലോക്സഭാ തെരഞ്ഞെടുപ്പിലെ വൻവിജയത്തിന് ശേഷം ഇതാദ്യമായാണ് രാഹുൽ മണ്ഡലത്തിൽ എത്തുന്നത്. രാഹുൽ ഗാന്ധിക്ക് ഒപ്പം പ്രിയങ്കാ ഗാന്ധിയും മണ്ഡലത്തിലെത്തുമെന്നാണ് സൂചന . രാവിലെ ഒമ്പത് മണിക്ക് കരിപ്പൂരിൽ വിമാനത്താവളത്തിൽ എത്തുന്ന രാഹുൽ പത്തു മണിക്ക് മലപ്പുറം എടവണ്ണയിലും ഉച്ചക്ക് രണ്ട് മണിക്ക് വയനാട് കല്പറ്റയിലും നടക്കുന്ന പൊതുസമ്മേളനങ്ങളിൽ പങ്കെടുക്കും. ശേഷം റോഡ് മാർഗം കണ്ണൂരിലെത്തി, കണ്ണൂർ എയർപോർട്ടിൽ നിന്ന് ഡൽഹിയിലേക്ക് മടങ്ങും.
പൊതുസമ്മേളനത്തിൽ വയനാട് മണ്ഡലത്തിൽ നിന്ന് രാജിവെക്കുന്നത് സംബന്ധിച്ച വിവരങ്ങൾ മണ്ഡലത്തിലെ വോട്ടർമാരോട് പറയുമെന്നാണ് ലഭ്യമായ വിവരം.