കൊല്ലം : സിപിഎം നേതാവിനോട് അപമര്യാദയായി പെരുമാറിയ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ഗ്രേഡ് എസ്സ്അ ഐ നിൽകുമാർ സിപിഒ ഷമീർ എന്നിവരെയാണ് സസ്പെൻഡ് ചെയ്ത്. സിപിഎം നേതാവ് രവീന്ദ്രനാഥിൻ്റെ പരാതിയിലാണ് നടപടി.കൊല്ലം റൂറൽ എസ്പിയാണ് നടപടി സ്വീകരിച്ചത്
അടിപിടി കേസ് ഒത്തുതീർപ്പ് ആക്കുന്നതുമായി ബന്ധപ്പെട്ട് സ്റ്റേഷനിൽ രവീന്ദ്രനാഥും പോലീസും തമ്മിൽ വാക്ക് തർക്കം ഉണ്ടായിരുന്നു. പിന്നാലെയാണ് പോലീസുകാർ മോശമായി പെരുമാറി എന്ന് കാണിച്ച് ഇദ്ദേഹം മുഖ്യമന്ത്രിക്ക് പരാതി നൽകുന്നത്.