കണ്ണൂർ: സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഇന്ന്. ഡിവൈഎഫ്ഐ മുൻ ജില്ലാ പ്രസിഡന്റ് മനു തോമസിന്റെ വിവാദ വെളിപ്പെടുത്തലുകൾക്കുമിടെയാണ് കണ്ണൂരിൽ യോഗം ചേരുന്നത്. പി ജയരാജനെതിരെ ഉയർന്ന ആരോപണങ്ങൾ സെക്രട്ടറിയേറ്റ് യോഗം പരിശോധിക്കുമെന്നാണ് ലഭ്യമായ വിവരങ്ങൾ .
ചില ഉന്നത നേതാക്കൾ സ്വർണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഗുണ്ടാ നേതാക്കൾക്ക് സഹായങ്ങൾ ചെയ്തു നൽകുന്നതായി മനു തോമസ് വെളിപ്പെടുത്തിയിരുന്നു. മുൻ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെയും അനധികൃത സ്വത്തു സമ്പാദനം ഉൾപ്പെടെയുള്ള ഗുരുതരാരോപണങ്ങൾ മനു തോമസ് ഉന്നയിച്ചിരുന്നു.
ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ പ്രസിഡണ്ട് ആയ മനു തോമസ് കഴിഞ്ഞ മൂന്ന് മീറ്റിങ്ങുകളിൽ പങ്കെടുക്കാത്തതിനാൽ ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കിയിരുന്നു.