എൻ.കെ.പ്രേമചന്ദ്രൻ എം.പിയ്ക്ക് സ്നേഹാദരവ് നൽകി ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ.

കൊല്ലം : എൻ കെ പ്രേമചന്ദ്രൻ എം പിയെ ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ കൊല്ലം ജില്ല കമ്മറ്റി ആദരിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് ഷിബു കൂട്ടുംവാതുക്കൾ ജില്ല പ്രസിഡന്റ് ഓടനാവട്ടം അശോക്, ജില്ലാ സെക്രട്ടറി സുധീഷ് കരുനാഗപ്പള്ളി എന്നിവർ ചേർന്നാണ് ആദരിച്ചത്.

ജന മനസ്സുകളിലേക്ക് കടന്നു ചെല്ലുന്ന മാധ്യമങ്ങളായി ഓൺലൈൻ മാധ്യമങ്ങൾ മാറി കഴിഞ്ഞെന്ന് സ്‌നേഹാദരവ് ഏറ്റുവാങ്ങി കൊണ്ട്
പ്രേമചന്ദ്രൻ എം പി പറഞ്ഞു. വാർത്തകളിലെ സത്യങ്ങൾ മനസ്സിലാക്കി വാർത്തകൾ നൽകുന്ന ഒരുകൂട്ടം മാധ്യമപ്രവർത്തകരെ ചേർത്തുനിർത്തി ഇന്ത്യയിലുടനീളം പ്രവർത്തിക്കുന്ന ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ എന്ന മാധ്യമ സംഘടനയുടെ പ്രവർത്തനങ്ങൾ അഭിനന്ദനീയമാണെന്നും അദ്ദേഹം പറഞ്ഞു.