ആലപ്പുഴ : മാന്നാറിൽ 15 വർഷം മുൻപ് കാണാതായ കലയെ കൊലപ്പെടുത്തിയത് തന്നെയെന്ന് അനുമാനം .
കലയുടെ ഭർത്താവ് അനിൽകുമാറിന്റെ വീട്ടിൽ നടന്ന പരിശോധനയിൽ സെപ്റ്റിക് ടാങ്കിൽ നിന്ന് തലമുടിയും ക്ലിപ്പും കണ്ടെത്തി. വീട്ടിലുള്ള മറ്റൊരു സെപ്റ്റിക് ടാങ്കിൽ കൂടി പരിശോധന നടത്തുകയാണ് പോലീസ്.
കണ്ടെത്തിയ തെളിവുകൾ ഫോറൻസിക് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന
നടത്തിവരികയാണ്.
കൊലപാതകവുമായി ബന്ധപ്പെട്ട് ഭർത്താവിന്റെ ബന്ധുക്കളടക്കം അഞ്ച് പേർ പോലീസ് കസ്റ്റഡിയിലാണ്.
സുരേഷ്,ജിനു, സന്തോഷ്, പ്രമോദ് എന്നിവരാണ് പോലീസ് പിടിയിലുള്ളത്.
വ്യത്യസ്ത സമുദായത്തിൽപ്പെട്ട കലയും അനിൽകുമാറും പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. ഇതിൽ അനിൽകുമാറിന്റെ മാതാവിന് കലയോട് പകയുണ്ടായിരുന്നതായും കലയുടെ ബന്ധുക്കൾ പറഞ്ഞു.
കൊട്ടേഷൻ നൽകിയാണ് കലയെ കൊലപ്പെടുത്തിയതെന്നും ബന്ധുക്കൾ പറഞ്ഞു.
ഭാര്യക്ക് സൂരജ് എന്ന് പേരുള്ള മറ്റൊരാളുമായി അവിഹിതബന്ധം ഉണ്ടായിരുന്നതായും, അയാളോടൊപ്പം ഇറങ്ങിപ്പോയെന്നുമാണ് കലയെ കാണാതായതിനുശേഷം അനിൽകുമാർ പോലീസിനോടും ബന്ധുക്കളോടും പറഞ്ഞിരുന്നത്.
ആലപ്പുഴ എസ്പി ചൈത്ര തെരേസ ജോണിന് ലഭിച്ച ഊമക്കത്തിൽ നിന്നാണ് വി