വയനാട് : വയനാട് ചൂരല്‍മലയിലും മേപ്പാടി മുണ്ടക്കൈയിലും ഉണ്ടായ ഉരുൾ പൊട്ടലിൽ മരണപ്പെട്ടവരുടെ എണ്ണം 93 ആയി.
മരണപ്പെട്ടവരിൽ 45 വരെ തിരിച്ചറിഞ്ഞതായി ജില്ലാ ഭരണകൂടം അറിയിച്ചു. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ 200 പേർ കുടുങ്ങിക്കിടക്കുന്നതായും, 98 പേരെ കാണാതായിട്ടുള്ളതായും രക്ഷാപ്രവർത്തകർ പറഞ്ഞു.
പ്രദേശത്ത് മൂടൽമഞ്ഞ് മൂടിയതിനെ തുടർന്ന് രക്ഷാപ്രവർത്തനം ദുഷ്കരമായിരിക്കുകയാണ്. കനത്ത മഴയെ തുടർന്ന് എയർ ലിഫ്റ്റിങ്ങും സാധ്യമായില്ലന്ന് ദുരന്തമുഖത്ത് നിന്ന് ദൗത്യസംഘങ്ങൾ അറിയിച്ചു.
വിനോദസഞ്ചാര മേഖലയിൽ തമ്പടിച്ച വിദേശ ടൂറിസ്റ്റുകൾ ഉൾപ്പെടെയുള്ളവർ അപകടത്തിൽ കുടുങ്ങിയതായാണ് ലഭ്യമായ വിവരങ്ങൾ.
അഞ്ചു എൻ ടി ആർ എഫ് സംഘങ്ങളുടെ നേതൃത്വത്തിലുള്ള സംഘം രക്ഷാദൗത്യ പ്രവർത്തനങ്ങൾ നടത്തിവരുകയാണ്. കനത്ത മൂടൽമഞ്ഞാണ് രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സമായിരിക്കുന്നത്.
കനത്ത മഴയ്ക്കിടെ പുലര്‍ച്ചെ ഒരു മണിയോടെയാണ് മുണ്ടക്കൈ ടൗണ്ടില്‍ ആദ്യ ഉരുള്‍പൊട്ടലുണ്ടായത്. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ നാലു മണിയോടെ ചൂരല്‍മല സ്‌കൂളിനു സമീപവും ഉരുള്‍പൊട്ടലുണ്ടാകുകയായിരുന്നു.