വടകര: ബാങ്കിൽ നിന്ന് സ്വർണ്ണം തട്ടിയെടുത്ത് നാടുവിട്ട ബാങ്ക് മാനേജർ പിടിയിൽ.
മേട്ടുപ്പാളയം പാത്തി സ്ട്രീറ്റ് മധ ജയകുമാർ (34) ആണ് പോലീസിന്റെ പിടിയിലായത്.
എടോടിയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്ര ശാഖയിലെ മുൻ മാനേജർ 17 കോടി രൂപയിൽപ്പരം വില വരുന്ന 26 കിലോ സ്വർണവുമായാണ് കടന്നു കളഞ്ഞത്.
പണയം ഉരുപ്പടികൾക്ക് പകരം മുക്കുപണ്ടം വെച്ചാണ് ഇയാൾ വൻ തട്ടിപ്പ് നടത്തിയത്. ബ്രാഞ്ചിൽ മൂന്ന് വർഷം തികഞ്ഞതിനെ തുടർന്ന് മധ ജയകുമാറിനെ കഴിഞ്ഞ ജൂലൈയിൽ പാലാരിവട്ടം ഷാജിയിലേക്ക് സ്ഥലം മാറ്റിയിരുന്നു.
തുടർന്ന് പുതിയതായി എത്തിയ മാനേജരുടെ നേതൃത്വത്തിൽ നടത്തിയ റീ അപ്രൈസൽ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയതും പുറംലോകം അറിഞ്ഞതും.