ബാങ്കുകൾ വായ്പകൾ എഴുതി തള്ളണം: മുഖ്യമന്ത്രി

തിരുവനന്തപുരം:മുണ്ടക്കൈ ദുരിതബാധിതരുടെ വായ്പകൾ കേരള ബാങ്ക് എഴുതിത്തള്ളിയത് പോലെ മറ്റു ബാങ്കുകളും എഴുതി തള്ളണമെന്ന് മുഖ്യമന്ത്രി .
ബാങ്കേഴ്സ് സമിതിയുമായി നടത്തിയ ഓൺലൈൻ ചർച്ചയിലായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്.

പലിശയിളവ് പരിഹാരമാകില്ലന്ന് പറഞ്ഞ മുഖ്യമന്ത്രി ആർബിഐയുടെയും നബാർഡിന്റെയും അനുമതി വാങ്ങി വായ്പകൾ എഴുതിത്തള്ളിക്കൊണ്ട് ബാങ്കുകൾ മാതൃകാപരമായ നടപടികൾ സ്വീകരിക്കണമെന്നും അറിയിച്ചു.
ദുരിതാശ്വാസം നൽകിയ പണത്തിൽ നിന്ന് കേരള ഗ്രാമീൺ ബാങ്ക് മാസ അടവ് തിരിച്ചുപിടിച്ചതിൽ അതൃപ്തി രേഖപ്പെടുത്തിയ മുഖ്യമന്ത്രി ബാങ്കുകൾ മാനുഷിക പരിഗണന നൽകണമെന്നും ബാങ്കേഴ്സ് സമിതിയോഗത്തിൽ പറഞ്ഞു.
വയനാടിന്റെ പ്രത്യേക സാഹചര്യം മനസ്സിലാക്കി റിസർവ് ബാങ്കും നബാർഡും ആവശ്യമായ നടപടിയെടുക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു .