ബംഗാൾ നടിയുടെ ലൈംഗികാരോപണത്തിൽ കുരുങ്ങി; രഞ്ജിത്തിന്റെ രാജി

തിരുവനന്തപുരം : ബംഗാൾ നടി ഉന്നയിച്ച ലൈംഗിക ആരോപണത്തിൽ കുടുങ്ങിയ സംവിധായകൻ രഞ്ജിത്തിന്റെ രാജി സർക്കാർ ആവശ്യപ്പെട്ടതായി സൂചന.
ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന്റെ കാറിൽ ഉണ്ടായിരുന്ന സംസ്ഥാന സർക്കാരിന്റെ ബോർഡ് അഴിച്ചുമാറ്റിയതും സൂചനകൾക്ക് ബലംവായ്ക്കുന്നു.

ഇടതു സംഘടനകളിൽ നിന്ന് തന്നെ ശക്തമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ രഞ്ജിത്തിനെ കൈവിടുന്നതെന്നാണ് സൂചന. അതേസമയം സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ രഞ്ജിത്തിനോടൊപ്പം ചേർന്ന് നിന്നാണ് ഇന്നും സംസാരിച്ചത്.രഞ്ജിത്തിനെ പോലെ പ്രഗത്ഭനായ ഒരു സംവിധായകനെ മാറ്റിനിർത്തുന്നതിന് തക്കതായ പരാതികൾ ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
എന്നാൽ രഞ്ജിത്തിനെ അനുകൂലിച്ച സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ നിലപാട് ശോചനീയമാണെന്ന് പ്രശസ്ത സംവിധായകൻ ഭദ്രൻ പറഞ്ഞു.രഞ്ജിത്ത് പദവിയിൽ നിന്ന് മാറി നിൽക്കുന്നതാണ് നല്ലതെന്ന് നടി അൻസിബയും പറഞ്ഞു.

‘പാലേരി മാണിക്യം’ എന്ന സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് സംവിധായകന്‍ രഞ്ജിത്ത് മോശമായി പെരുമാറിയെന്ന് ബംഗാളി നടിയായ ശ്രീലേഖ മിത്ര കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരിന്നു .