മുകേഷിന്റെ രാജി ആവശ്യപ്പെട്ട് സിപിഐ സംസ്ഥാന കമ്മിറ്റി യോഗം

കൊല്ലം:  എം.മുകേഷ് എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് ഘടകകക്ഷിയായ സിപിഐ. ഇന്ന് കൂടിയ സിപിഐ സംസ്ഥാന അവൈലബിൾ കമ്മിറ്റി യോഗത്തിലാണ് മുകേഷിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് സിപിഎമ്മി ന് നൽകാനുള്ള തീരുമാനമായത്. രാജിയിൽ ഉറച്ചുനിൽക്കണമെന്ന് എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ തീരുമാനം ഉണ്ടായി.
മുകേഷിനെ സംരക്ഷിക്കുന്നതിലൂടെ സർക്കാരിന്റെ പ്രതിച്ഛായ തകരുമെന്നും സംസ്ഥാന കമ്മിറ്റിയിൽ വിലയിരുത്തലുണ്ടായി.

ഇന്ന് രാവിലെ തന്നെ ആനിരാജയും പ്രകാശ് ബാബു വും ഉൾപ്പെടെയുള്ള മുതിർന്ന സിപിഐ നേതാക്കൾ മുകേഷിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് രംഗത്തെത്തിയിരുന്നു