വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ

വയനാട് : കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ വിജിലന്‍സ് പിടിയില്‍.
വയനാട് ജില്ലയിലെ കുപ്പാടിത്തറ വില്ലേജ് ഓഫീസറായ അഹമ്മദ് നിസാര്‍ 4,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് വിജിലന്‍സിന്റെ പിടിയിലായത്.
പരാതിക്കാരന്റെ ഉടമസ്ഥതയിലുള്ള ഒരേക്കര്‍ വസ്തുവിന്റെ ആധാരത്തില്‍ സര്‍വ്വേ നമ്പര്‍ തെറ്റായി രേഖപ്പെടുത്തിയിരുന്നത് തിരുത്തുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് കഴിഞ്ഞ മാസം വില്ലേജ് ഓഫീസര്‍ക്ക് നൽകിയ അപേക്ഷ തീർപ്പാക്കുന്നതിനായി 4,000 രൂപ കൈക്കൂലി വേണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് പരാതിക്കാരന്‍ ഈ വിവരം വിജിലന്‍സ് വടക്കന്‍ മേഖല പോലീസ് സൂപ്രണ്ട് ബിജു മോനെ അറിയിക്കുകയും അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം വിജിലന്‍സ് വയനാട് യൂണ്റ്റ് ഡി.വൈ.എസ്.പി ഷാജി വര്‍ഗ്ഗീസിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം വില്ലേജ് അഫീസില്‍ വച്ച് കൈക്കൂലി വാങ്ങവെ അഹമ്മദ് നിസാറിനെ കൈയോടെ പിടികൂടുകയായിരുന്നു .