ആരോപണങ്ങൾക്കിടയിൽ നിർണായക സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്

തിരുവനന്തപുരം : ആഭ്യന്തര വകുപ്പിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയരുന്നതിനിടെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്.
പി വി അൻവർ ഉയർത്തിയ ആരോപണങ്ങൾ ചർച്ചയ്ക്ക് എടുക്കുമെന്നാണ് വിവരം.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി, എഡിജിപി അജിത് കുമാർ, പത്തനംതിട്ട എസ്പി സുജിത്ത് ദാസ് എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് പി വി അൻവർ ഉയർത്തിയത്.
സ്വർണ്ണക്കടത്ത്, കൊലപാതക കേസുകളിൽ ബന്ധമുള്ള ആളാണ് എഡിജിപി അജിത് കുമാർ എന്നും, ക്യാമ്പ് ഓഫീസിലെ തേക്ക് മരം മുറിച്ചു കടത്തൽ, മയക്കുമരുന്ന് റാക്കറ്റ്, സ്വർണ്ണക്കടത്ത് തട്ടിയെടുക്കൽ സംഘങ്ങൾ എന്നിവരുമായി മലപ്പുറം എസ് പി ആയിരുന്ന സുജിത്ത് ദാസിന് ബന്ധമുണ്ടെന്നും അൻവർ ആരോപിച്ചിരുന്നു. എന്നാൽ സുജിത് ദാസിനെതിരെ മാത്രമാണ് ആഭ്യന്തര വകുപ്പ് കഴിഞ്ഞ ദിവസം നടപടിയെടുത്തത്.
എഡിപി അജിത് കുമാറിനെതിരെയും പി ശശിക്കെതിരെയും ഇന്ന് നടപടി ഉണ്ടാകുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്