വിവാഹ തലേന്ന് കാണാതായ യുവാവിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

പാലക്കാട്‌ / കോയമ്പത്തൂർ : പാലക്കാട് പള്ളിപ്പുറത്തുനിന്ന് കാണാതായ വിഷ്ണു ജിത്തിന്റെ സിസിടി ദൃശ്യങ്ങൾ പുറത്ത്.
സെപ്റ്റംബർ നാലിന് പാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റേഷനിൽ നിന്ന് കോയമ്പത്തൂരിലേക്കുള്ള ബസ്സിൽ കയറി പോകുന്ന വിഷ്ണുവിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നത്.
നാലുവർഷമായി പ്രണയത്തിലായിരുന്ന പെൺകുട്ടിയുമായുള്ള വിവാഹം സെപ്റ്റംബർ എട്ടിനു നടക്കാനിരിക്കവെയാണ് വിഷ്ണുവിന്റെ തിരോധാനം.സുഹൃത്തുക്കളുടെ കയ്യിൽ നിന്നും ഒരുലക്ഷം രൂപ വാങ്ങിയാണ് നാട്ടിൽനിന്ന് പോയത്.
കല്യാണ ആവശ്യങ്ങൾക്കായി വീട്ടിലേക്ക് വേണ്ട എല്ലാവിധ സംവിധാനങ്ങളും ഒരുക്കിയതും വിഷ്ണു തന്നെയാണെന്നാണ് മാതാപിതാക്കൾ പറയുന്നത്.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച അന്വേഷണസംഘം കോയമ്പത്തൂരിലേക്ക് തിരിച്ചിട്ടുണ്ട്.
വാളയാർ ചെക്ക് പോസ്റ്റ് കഴിഞ്ഞതിനുശേഷം മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആക്കിയതും അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്.