ഡൽഹി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കും : അരവിന്ദ് കെജരിവാൾ

ഡൽഹി:അരവിന്ദ് കെജരിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാൻ ഒരുങ്ങുന്നു. താൽക്കാലിക മുഖ്യമന്ത്രിയെ രണ്ടുദിവസത്തിനകം പ്രഖ്യാപിക്കും.മന്ത്രിസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നേരിടാനാണ് സാധ്യത.

അഗ്നിപരീക്ഷയ്ക്ക് തയ്യാറാണെന്നും ജനങ്ങൾ തന്റെ വിധി തീരുമാനിക്കട്ടെ എന്നും കെജരിവാൾ പറഞ്ഞു. സത്യസന്ധ ബോധ്യപ്പെട്ടാൽ മാത്രം ജനങ്ങൾ വോട്ട് ചെയ്ത് എഎപിഎ ഭരണത്തിലേറ്റിയാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.
നവംബറിൽ തെരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രക്കൊപ്പം ദില്ലിയിലും തെരഞ്ഞെടുപ്പ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.