ഹുബ്ബുറസൂൽ പ്രഭാഷണവും മജ്ലിസും ഹിഫ്ള് പൂർത്തീകരണവും സംഘടിപ്പിച്ചു

ഓയൂർ : കാരാളികോണം ദാറൂർ ഈമാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഖുർആൻ സ്റ്റഡീസ് ഹുബ്ബുറസൂൽ പ്രഭാഷണവും ഹിഫ്ള് പൂർത്തീകരണവും ദുആ മജ്ലിസും നടന്നു ,
ദാറുൽ ഈമാൻ പ്രിൻസിപ്പൽ കുന്നിക്കോട് സഈദ് മൗലവി അൽ കൗസരി അദ്ധ്യക്ഷത വഹിച്ചു , ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ് എക്സിക്യൂട്ടീവ് അംഗം ഹാഫിസ് അബ്ദുൽ ശുക്കൂർ മൗലവി അൽ ഖാസിമി ഉദ്ഘാടനം ചെയ്തു , ഉസ്താദ് അബ്ദുൽ റഹ്മാൻ ബാഖവി ആലപ്ര ദുആയ്ക്ക് നേതൃത്വം നൽകി , ദാറുൽ ഈമാൻ ചെയർമാൻ ഉസ്താദ് അജ്ലാൻ മൗലവി വിഷയാവതരണം നടത്തി ,ഹാഫിസ് അബ്ദുൽ വഹാബ് മളാഹിരി ദാറുൽ ഹുദാ കൈതക്കോട് , അജ്മൽ സുലൈമാൻ ദാറുൽ ഈമാൻ പ്രിൻസിപ്പൽ,ഹാഫിസ് ഷാഫി മൗലവി ചീഫ് ഇമാം വഴുതക്കാട് മുസ്‌ലിം ജമാഅത്ത് ,ഷിഹാബുദ്ദീൻ സാഹിബ് ദാറുൽ ഈമാൻ കൺവീനർ , സലീം റഷാദി , നസീറ മക്കാർ എറണാകുള , ഹബീബ് കൊല്ലം മീഡിയ കോർഡിനേറ്റർ , മുഹമ്മദ് അനീസ് ബിസ്മില്ലാ ക്യാഷ്യൂസ് , മുസ്തഫ ശെരീഫ് , സൈഫുദീൻ ,ഹാഫിസ് റഫീഖ് മൗലവി ,സദറുദ്ദീൻ ബാഖവി, അബ്ദുൽ ജബ്ബാർ ,ഹാഫിസ് മുഹമ്മദ് നാഫി മൗലവി അൽ ഹുസ്നി എന്നിവർ പങ്കെടുത്തു