എം എം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളജിന് നൽകുന്നത് തടഞ്ഞ് ഹൈക്കോടതി

ആലപ്പുഴ : കമ്മ്യൂണിസ്റ്റ് നേതാവ് എം. എം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജിലേക്ക് നൽകുന്നത് തടഞ്ഞ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജിലേക്ക് കൈമാറുന്നതിനെതിരെ മകൾ ആശാലോറൻസ് നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
സമ്മതപത്രം പരിശോധിച്ച് വളരെ വേഗം തീരുമാനമെടുക്കണമെന്നും
അതുവരെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കണമെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി.
പിതാവിന്റെ മൃതദേഹം മതാചാരങ്ങളോടെ പള്ളി സെമിത്തേരിയിൽ സംസ്കരിക്കണമെന്നാണ് പിതാവിന്റെ ആഗ്രഹമെന്ന് മകൾ പറഞ്ഞു.

അതേസമയം ഹർജിക്ക് പിന്നിൽ ആർഎസ്എസ് ലെ ചില നേതാക്കളുടെ ഗൂഢാലോചനയാണെന്ന് ലോറൻസിന്റെ മകനായ സജീവൻ പറഞ്ഞു. ജീവിച്ചിരുന്ന സമയത്ത് പിതാവിനെ കാണാൻ വരാത്ത മകളാണ് മൃതദേഹത്തിന് വേണ്ടി കേസിനു പോയതെന്നും അദ്ദേഹം കൂട്ടിച്ചേർന്നു.