സംസ്ഥാനത്ത് അതിതീവ്ര ശേഷിയുള്ള ക്ലേഡ് 1 ബി രോഗം സ്ഥിരീകരിച്ചു
സംസ്ഥാനത്ത് അതിതീവ്ര ശേഷിയുള്ള ക്ലേഡ് 1 ബി രോഗം സ്ഥിരീകരിച്ചു.രാജ്യത്ത് ആദ്യമായാണ് ക്ലേഡ് 1 ബി വകഭേദം സ്ഥിരീകരിക്കുന്നത്.
മലപ്പുറം : സംസ്ഥാനത്ത് ക്ലേഡ് 1 ബി വകഭേദം സ്ഥിരീകരിച്ചു. എം പോക്സിന്റെ അതിതീവ്ര വ്യാപനശേഷിയുള്ള വകഭേദമാണ് ക്ലേഡ് 1 ബി.
വിദേശത്തുനിന്ന് എത്തിയ മലപ്പുറം സ്വദേശി മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.കഴിഞ്ഞ മാസമാണ് യുവാവ് നാട്ടിലെത്തിയത്. സമ്പർക്ക പട്ടികയിൽ ഉള്ളവർക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ലന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
രാജ്യത്ത് ആദ്യമായാണ് ക്ലേഡ് 1 ബി വകഭേദം സ്ഥിരീകരിക്കുന്നത്. അമേരിക്ക യൂറോപ്പ്യൻ രാജ്യങ്ങളിൽ ക്ലേഡ് 1ബി സ്ഥിരീകരിച്ചതിനെ തുടർന്ന് ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.കോവിഡ് പോലെ വായുവിലൂടെ അതിവേഗം പടരാൻ സാധ്യതയുള്ള വകഭേദമാണിത്.
അതേസമയം എംപോക്സ് സംശയത്തെ തുടർന്ന് ആലപ്പുഴയിൽ ചികിത്സയിലായിരുന്ന യുവാവിന്റെ രണ്ടാമത്തെ ഫലവും നെഗറ്റീവായതായി ആരോഗ്യവകുപ്പ് അറിയിച്ചു.