കൊച്ചി : ലൈംഗികാതിക്രമ കേസിൽ നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തള്ളി.
ജസ്റ്റിസ് സി.എസ്. ഡയസ് അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റേതാണ് ഉത്തരവ്. ഇതോടെ കേസിൽ അറസ്റ്റ് ഉടൻ ഉണ്ടായേക്കുമെന്നാണ് വിവരം.
നടിയുടെ പരാതി
സിനിമയെ കുറിച്ച് സംസാരിക്കാനായി തിരുവനന്തപുരത്തെ മാസ്കോട്ട് ഹോട്ടലിൽ വിളിച്ചുവരുത്തിയാണ് തന്നെ പീഡിപ്പിച്ചത്. ക്രൂര പീഡനമായിരുന്നു സിദ്ദിഖിന്റെ ഭാഗത്തുനിന്നുണ്ടായത്. ശാരീരികമായി തൊഴിക്കുകയും അടിക്കുകയും ചെയ്തു കൊണ്ടായിരുന്നു പീഡനം. പീഡിപ്പിച്ചതിനുശേഷം ആ മുറിയിൽ വച്ച് തന്നെ ഭക്ഷണം കഴിച്ചിട്ടാണ് അയാൾ പുറത്തു പോയത്.
പരാതിയുമായി സമീപിക്കാത്ത വാതിലുകൾ ഇല്ല. പീഡനം തുറന്ന് പറഞ്ഞതിനാൽ സിനിമയിൽ നിന്ന് മാറ്റി നിർത്തപ്പെട്ടു. സിദ്ധിക്ക് കൊടും ക്രിമിനൽ ആണെന്നും നടി ആരോപിച്ചിരുന്നു.