റോബിൻഹുഡ് കവർച്ച തൃശ്ശൂരിൽ; എടിഎം തകർത്ത് 65 ലക്ഷം കൊള്ളയടിച്ചു.

തൃശൂർ: തൃശ്ശൂരിലെ എ.ടി.എമ്മു കൾ തകർത്ത് 65 ലക്ഷം രൂപ കൊള്ളയടിച്ചു. ഇന്ന് പുലർച്ചയാണ് എടിഎം തകർത്ത് പണം കവർന്നത്.
മാപ്രാണം, നായ്ക്കനാൽ, കോലഴി എന്നിവിടങ്ങളിലെ എസ്ബിഐ എ.ടി എമ്മുകളിൽ നിന്നാണ് പണം കവർന്നത്.
വെള്ള കാറിൽ എത്തിയ നാലംഗം സംഘം ആണ് മോഷണം നടത്തിയത്. എ.ടി.എമ്മിലെ സിസിടിവി ക്യാമറകൾ കറുത്ത പെയിന്റ് സ്പ്രേ ചെയ്തതിന് ശേഷം ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം മെഷീൻ തകർത്താണ് മോഷണം നടത്തിയത്.

കവർച്ചക്കാരെ കുറിച്ച് സൂചന ലഭിച്ചതായി കമ്മീഷണർ അറിയിച്ചു. പ്രദേശത്തെ സിസിടിവികളിൽ നിന്നും മോഷ്ടാക്കൾ സഞ്ചരിച്ച കാറിന്റെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. പാലക്കാട് കോയമ്പത്തൂർ എന്നിവിടങ്ങളിൽ നടന്ന കവർച്ചകളുമായി ബന്ധമുണ്ടെന്നാണ് പോലീസിന്റെ സംശയം. കഴിഞ്ഞമാസം ആന്ധ്ര കടപ്പയിലും സമാനമായ കവർച്ച നടന്നിരുന്നു.