കോഴിക്കോട് : ഷിരൂരിൽ മണ്ണിടിച്ചിലിൽ മരണപ്പെട്ട അർജുന് ജന്മനാട് അന്ത്യാഞ്ജലി അർപ്പിച്ചു. അർജുനെ ഒരു നോക്ക് കാണാനായി ആയിരങ്ങളാണ് വീട്ടുമുറ്റത്ത് തടിച്ചുകൂടിയത്.
രക്ഷാ ദൗത്യത്തിന്റെ തുടക്കം മുതൽ അവസാനം വരെ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന്ർ നേതൃത്വം നൽകിയ കാർവാർ എംഎൽഎ സതീഷ് കൃഷ്ണ
സെയിലിന്റെ നേതൃത്വത്തിലാണ് മൃതദേഹം ജന്മനാട്ടിൽ എത്തിച്ചത്.
71 ദിവസങ്ങൾക്ക്ശേഷം ഈ മാസം ഇരുപത്തിയഞ്ചാം തീയതിയാണ് ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ലോറിയും മൃതദേഹാവശിഷ്ടവും ലോറി പുഴയിൽ നിന്ന് കണ്ടെത്തിയത്.
ട്രജ്ജറിലെ ഡൈവർമാർ നടത്തിയ തിരച്ചിലിലാണ് പുഴയുടെ അടിയിൽ ട്രക്കിന്റെ ഭാഗം കണ്ടെത്തിയത് . തുടർന്ന് ക്രയിൻ ഉപയോഗിച്ചാണ് ലോറിയുടെ ക്യാബിൻ ഉയർത്തിയത്.
ഉദ്യോഗസ്ഥർ ക്യാബിനുള്ളിൽ ഇറങ്ങി നടത്തിയ പരിശോധനയിൽ അർജുന്റെ മൃതദേഹം കണ്ടെത്തി. ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മൃതദേഹഭാഗം പുറത്തെടുത്തു.
മലയാളികളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് കർണാടക സർക്കാർ പുഴയിൽ തിരച്ചിൽ ശക്തമാക്കിയത്. തുടർന്നുണ്ടായ
പ്രതികൂല കാലാവസ്ഥയെ തുടർന്ന് ദിവസങ്ങളോളം രക്ഷാപ്രവർത്തനം നിർത്തിവയ്ക്കേണ്ട സാഹചര്യം ഉണ്ടായിരുന്നു.
പൊതുദർശനത്തിന് ശേഷം ഉച്ചയോടെ വീട്ടിൽ സംസ്കാര ചടങ്ങുകൾ നടക്കും.