ഒടുവിൽ മുഖ്യമന്ത്രിയും കൈവിട്ടു അജിത് കുമാറിനെ

തിരുവനന്തപുരം : ആർ.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെതിരെ ഒടുവില്‍ നടപടിയുമായി സർക്കാർ.
നിയമസഭാ സമ്മേളനം നാളെ പുനരാരംഭിക്കാനിരിക്കെയാണ് എം.ആർ. അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍നിന്ന് നീക്കി. ഇന്‍റലിജൻസ് എ.ഡി.ജി.പി മനോജ് എബ്രഹാമിനെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയായി നിയമിച്ചത്.
ഡി.ജി.പി ഷേക്ക് ദർവേശ് സാഹിബ് സർക്കാറിന് നല്‍കിയ അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് അജിത് കുമാറിനെ ചുമതലയിൽ നിന്ന് ഒഴിവാക്കിയത്. രണ്ട് പ്രമുഖ ആർ.എസ്.എസ് നേതാക്കളുമായി എ.ഡി.ജി.പി രഹസ്യ കൂടിക്കാഴ്ച നടത്തിയത് ഗുരുതര വീഴ്ചയാണെന്ന നിരീക്ഷണത്തോടെയാണ് പൊലീസ് മേധാവിയുടെ അന്വേഷണ റിപ്പോർട്ട്.
സിപിഐ ഉൾപ്പെടെയുള്ള ഘടകകക്ഷികൾ അജിത് കുമാറിനെതിരെ നടപടിക്കായി മുഖ്യമന്ത്രിക്ക് കത്തുകൾ സമർപ്പിച്ചിരുന്നു.