തിരുവനന്തപുരം : കുട്ടികള്‍ക്ക് പ്രത്യേക സീറ്റ്, ഹെൽമെറ്റ് നടപ്പാക്കില്ലെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍.
മോട്ടോർ വാഹന വകുപ്പിലുള്ള നിയമകാര്യം ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പറഞ്ഞെന്നേയുള്ളൂ. ബോധവല്‍ക്കണം നടത്തണമെന്നാണ് കമ്മീഷണര്‍ ഉദ്ദേശിച്ചത്. നിലവില്‍ ചൈല്‍ഡ് സീറ്റ് കൊണ്ടുവരുന്ന കാര്യം സര്‍ക്കാര്‍ ആലോചിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒന്നും ബലം പ്രയോഗിച്ച് നടപ്പാക്കില്ല. സ്ഥലത്തില്ലാത്തപ്പോഴാണ് ഉത്തരവ് ഇറങ്ങിയതെന്നും മന്ത്രി പറഞ്ഞു. ഡിസംബര്‍ തൊട്ട് ഫൈന്‍ അടിക്കുമെന്ന് പറഞ്ഞുവെന്ന് കേള്‍ക്കുന്നു. അതൊന്നും നടക്കില്ല. കുഞ്ഞുങ്ങളെ പരമാവധി കാറിന്റെ മുന്‍വശങ്ങളില്‍ ഇരുത്താതിരിക്കുക എന്ന് മാത്രമേ പറയാനുള്ളൂവെന്നും മന്ത്രി പറഞ്ഞു.